Malayalam Hymn
Ennamillathulla nanmakal thannenne
Ennamillathulla nanmakal thannenne lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെ
മന്നിതിലെന്നെന്നും വഴിനടത്തുന്ന
യേശുനാഥനെ അങ്ങേ സ്തുതിക്കുന്നു ഞാൻ
ആ തിരു പാദത്തിൽ വണങ്ങിടുന്നു ഞാൻ
2 വഴിയും സത്യവും ജീവനുമായവനെ
വഴിനടത്തിടണെ എന്നെ ഈ മരു യാത്രയിൽ;-
യേശുനാഥനെ......
3 കാത്തു ഞാൻ പാർത്തീടുന്നേ എന്റെ നാഥനെ കണ്ടിടുവാൻ
ശുദ്ധരോടോത്തങ്ങു ഞാൻ ആ സ്വർഗീയ നാടത്തിൽ;-
യേശുനാഥനെ......
4 പുത്തനേറുശലേമിൽ തന്നോടൊത്തുവസിച്ചിടുന്ന
കാലം ഞാനോർത്തിടുമ്പോൾ എന്റെ ഉള്ളമാനന്ദിക്കുന്നേ;-
യേശുനാഥനെ....
5 വേളി കഴിച്ചിടുമെ കാന്തൻ വേളികഴിച്ചിടുമെ
നിർമല കന്യകെപോൽ തന്നെ കാത്ത വിശുദ്ധരെ;-
യേശുനാഥനെ.....
6 ഒത്തുവസിച്ചീടുമേ ഞാൻ കൂടെ വസിച്ചിടുമെ
നിത്യ കാലം മുഴുവൻ ആ സ്വർഗീയ നാടതിൽ;-
യേശുനാഥനെ......