Malayalam Hymn
Vandaname yeshu rakshakanen naayakane
Vandaname yeshu rakshakanen naayakane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വന്ദനമേ യേശു രക്ഷകനെൻ നായകനെ
വന്ദനമേ... വന്ദനമേ...
വന്ദനത്തിനെന്നും യോഗ്യനേ
1 നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗാനമാം;- വന്ദ...
2 കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്
അൻപിനാലുള്ളവും കണ്ണും നിറയുന്നേ;- വന്ദ...
3 പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ;- വന്ദ...
4 പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ;- വന്ദ...
5 ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാം
പരനോടുകൂടെ ഞാൻ നിത്യമായ് വാണീടും;- വന്ദ...
6 പരമാനന്ദപ്രദം പരിശുദ്ധ ജീവിതം
പരലോകതുല്യമെൻ വിശ്വാസ സേവനം;- വന്ദ...
7 ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻ
ഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ;- വന്ദ...