Malayalam Hymn
Malpraana naayakane
Malpraana naayakane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മൽപ്രാണനായകനേ-മാ കൃപാ സിന്ധോ - മൽ
സൽപ്രകാശമേ ദിവ്യ - സുസ്നേഹമയാ വന്ദേ !
തങ്കമേനിയിലെന്റെ ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയ;-
രാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി-
താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകും;-
പത്ഥ്യവചനം മൂലം മിത്ഥ്യബോധമകറ്റി
സത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്ന;-
വിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്ത-
കണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്ന;-
വേഗമെന്നെയീ നാശലോകേ നിന്നുദ്ധരിപ്പാൻ
മേഘവാഹനമേറി നാകെ നിന്നിറങ്ങിടും;-
സങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്ന;-
പാടും നിൻ കൃപയെക്കൊണ്ടാടുമായുരന്തം ഞാൻ
പാടും വീണയിൽ പ്രാണനാഥനുത്തമ ഗീതം;-