Malayalam Hymn
Namellarum onnai kooduvom nathane
Namellarum onnai kooduvom nathane lyrics · Malayalam Christian Song · Video
The HymnalKey of Gm
0 plays
Lyrics
1 നാമെല്ലാരും ഒന്നായ് കൂടുവോം
നാഥനെക്കൊണ്ടാടിപ്പാടുവോം
ഭൂതലത്തിൽ നമ്മെ ക്ഷേമമോടെ കാത്ത
നായകനു സ്തോത്രം ആദരവായ് പാടുവോം
ഹല്ലേലുയ്യാ ഗീതം പാടിടാം
അല്ലലെല്ലാം മാറിപ്പോകുമേ
വല്ലഭൻ നമുക്ക് നല്ലവനായ് ഉണ്ട്
എല്ലാ ദാനങ്ങളും ചെയ്തരുളുമെന്നുണ്ട്
2 വാദ്യഘോഷത്തോടെ ഏകമായ്
വാനവർ സ്തുതിക്കും നാഥന്റെ
വന്ദ്യതിരുപാദം എല്ലാവരും തേടി
മന്ദതയകന്നു ഇന്നുമെന്നും പാടുവോം;-
3 ഏറും ഖേദമെത്രയെന്നാലും
എല്ലാറ്റെയും വിലക്കിയല്ലോ
ഏഴകളിൻ ഭാരം ഏതും ചുമക്കുന്ന
ഏക കർത്താവിന് സാദരം നാം പാടുവോം;-
4 എല്ലാവിധ ആവശ്യങ്ങളും
നല്ലതു പോൽ ചെയ്തു തരുന്ന
എല്ലാമുട്ടും തീർത്ത നല്ല കർത്താവിനു
എല്ലാവരും ചേർന്ന് ഹല്ലേലുയ്യാ പാടുവോം;-
5 ശത്രുവിന്നഗ്നിയസ്ത്രങ്ങളാൽ
ശക്തിയറ്റു ക്ഷീണിച്ചീടുമ്പോൾ
ശത്രുവേ ജയിച്ച കർത്തൻ നമുക്കുണ്ട്
ശുദ്ധർകൂട്ടം നാമും നിത്യം സ്തുതി പാടുവോം;-
6 സർവ്വ ബഹുമാനം സ്തുതിയും
ഉർവ്വിനായകനു മഹത്വം
സർവ്വരും സ്തുതിക്കും സർവ്വവല്ലഭനു
അല്ലും പകലും നാം ഹല്ലേലുയ്യാ പാടുവോം;-