Sthothramanantham sthothramanantham

Malayalam Hymn

Sthothramanantham sthothramanantham

Sthothramanantham sthothramanantham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ കർത്താ! നിൻനാമത്തിനെന്നും സ്തോത്രമനന്തം 1 നിത്യദൈവമേ! സത്യനാഥനേ! നിന്നപത്യതയിൻ ദത്തിനായി സ്തോത്രമനന്തം 2 നിൻ നിയമിത വൃന്ദമതിൽ നീ യെന്നമുൻനിയമിച്ചെന്നതിനാൽ സ്തോത്രമനന്തം 3 ആദിപാതവിൽ ഹാ! മൃതനായ എന്റെ ജീവനിന്നുയിർപ്പിനായി സ്തോത്രമനന്തം 4 തൻജഡമായ പുതുവർണ്ണവഴിയായ് സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ സ്തോത്രമനന്തം 5 ശുദ്ധമാം നിലയിൽ നിത്യജീവനി ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടിസ്തോത്രമനന്തം 6 നിന്നുടെ തിരുസന്നിധിമൂലം ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തം 7 നിന്നുടെ ബലമെന്നിൽ വന്നുനിറവാൻ ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തം 8 നിൻ കൃപയിൽ ഞാനെൻ മൃതിയോളം നിൽപ്പാനെന്നെ നീയാശീർവദിക്ക സ്തോത്രമനന്തം 9 തൻഹിതംപോലെ സർവ്വവും ചെയ്യും നിത്യമന്നവനേ! നിൻകൃപയ്ക്കായ് സ്തോത്രമനന്തം 10 ഉന്നതമായ നിന്നുടെ നാമം സർവ്വ സന്നുതമായ് ഭവിക്കട്ടെ സ്തോത്രമനന്തം രീതി : സ്തോത്രമേശുവേ! സ്തോത്ര

Related Songs