Udayavaneshuvennidayanallo

Malayalam Hymn

Udayavaneshuvennidayanallo

Udayavaneshuvennidayanallo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഉടയവനേശുവെന്നടിയനല്ലോ ഉലയുകില്ല ഞാനീയുലകിൽ ആനന്ദമേ പരമാനന്ദമേ ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ 2 പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ ശുദ്ധജലമേകി പോറ്റിടുന്നു നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻ നീതിയിൽ നയിക്കും സൽപാതകളിൽ 3 ഭീതിയെഴാതെന്നെ നടത്തിടുന്നു ലോകത്തിൻ കൂരിരുൾ താഴ്വരയിൽ ശോകമെനിക്കെന്തിന്നരുമ നാഥൻ ആശ്വാസദായകനനുദിനവും 4 അരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി അഭിഷേകതൈലത്താൽ ശിരസ്സിലേകും കവിഞ്ഞൊഴുകും മമ പാനപാത്രം മനസ്സലിവെഴും പരൻഹല്ലേലുയ്യാ 5 നന്മയും കരുണയുമായുരന്തം പിന്തുടരുമെന്നെത്തിരു കൃപയാൽ ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും വസിക്കും ഞാൻ ഹല്ലേലുയ്യാ രീതി: എൻപ്രിയനെന്തു മനോഹരനാം

Related Songs