Malayalam Hymn
Snehavanam yeshuve
Snehavanam yeshuve lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്നേഹവാനാം യേശുവേ ഞാൻ വരുന്നു
എന്നെത്തന്നെ തിരുമുൻപിലേകാൻ
ഈ ലോകത്തിൻ പരിഹാസങ്ങൾ
കഷ്ടനഷ്ടങ്ങൾ മാറാരോഗങ്ങൾ
നിന്ദകൾ വന്നീടുമ്പോൾ
ഞാൻ സഹിപ്പാൻ തിരുകൃപ
എന്നിൽ വേണം നാഥാ;-
ഈ മന്നിലെ എന്റെ ജീവിതം
വേഗം തീരുമേ ഞാൻ പോകുമേ
മാറിടും മൺകൂടാരം
നാഥൻ തരുമേ മുത്തു
കൊണ്ടു നിർമ്മിച്ച കൊട്ടാരം;-
ഈ പാരിലെ സൗഭാഗ്യങ്ങൾ
വെറും മായയേ മാറിപ്പോകുമേ
വിണ്ണിൻ മഹിമയ്ക്കായ് ഓടാം
നാഥൻ തരുമേ തേജസ്സിന്റെ
വാടാത്ത കിരീടം;-