Kristhu yeshuvin svaathanthryam

Malayalam Hymn

Kristhu yeshuvin svaathanthryam

Kristhu yeshuvin svaathanthryam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ ക്രൂശിൻ മാർഗ്ഗം നാം പിന്തുടരാം അടിമത്തത്തിൻ ഘടനകളുടെമേൽ വിജയം വരിച്ചിടെണം നാം(2) അന്ധകാരത്തിൻ ശക്തികളെ അവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2) ആ വിജയത്തിൻ ശക്തിയെ നാം അനുദിനം അനുഭവിക്കുക നാം; പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി വിമോചനം ഘോഷിച്ചീടാം;- ക്രിസ്തു... ദൈവനീതിയിൻ മാർഗ്ഗത്തിലെ തടസ്സങ്ങൾ നാം തകർത്തിടേണം(2) സാഹോദര്യം സ്ഥാപിച്ചിടാൻ- പീഡിതരേ ചേർത്തണച്ചുകൊണ്ട് പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി വിമോചനം ഘോഷിച്ചിടാം;- ക്രിസ്തു... നിത്യം മാറ്റത്തിൻ അലയടികൾ പ്രതിധ്വനിക്കുന്നു ലോകമെങ്ങും(2) സാഹോദര്യസീമകളെ പുനർ ചിന്തനം ചെയ്തീടുവാൻ പുതുഘടനകൾ നിർമ്മിച്ചു വഴികാട്ടി വിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു...

Related Songs