Malayalam Hymn
Aanandameridunne enikkaananda
Aanandameridunne enikkaananda lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ (2)
ഞാൻ ചെന്നെത്തും വീടിനെ ഓർത്തിടുമ്പോൾ (2)
ആനന്ദമേറിടുന്നേ...
അവനായി കാത്തിരിക്കുന്നവരെ സ്വീകരിപ്പാൻ
യേശു വീണ്ടും വരും
നാമും പോകും വിശുദ്ധന്മാർ കൂടെ
നാഥനെ സ്തുതിച്ചീടുവാൻ;-
ഞാനും ചെന്നെത്തും ആ ദിവ്യഭവനമതിൽ
ക്ലേശങ്ങൾ ഒന്നുമില്ല
ഞാനും വാണീടും എൻ പ്രിയൻകൂടെ
ആനന്ദത്തോടെയെന്നും;-
രാപ്പകലെന്നെ കാത്തവനെ
ഞാനെന്നും വാഴ്ത്തിപ്പാടും
നിൻ അത്ഭുതങ്ങളെ ഞാൻ വണ്ണിച്ചിടും
എൻ ജീവകാലമെല്ലാം;-