Thirukrupa thannu nadathanamenne

Malayalam Hymn

Thirukrupa thannu nadathanamenne

Thirukrupa thannu nadathanamenne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തിരുകൃപ തന്നു നടത്തണമെന്നെ തിരുഹിതം പോലെ നാഥാ തിരുഹിതം പോലെയെൻ നാഥാ 1 ബഹുവിധ എതിരുകൾ വളരുമിനാളിൽ ബലഹീനനാം ഞാൻ തളർന്നു പോകാതെ(2) ബലമെഴും കരത്താൽ താങ്ങണം എന്നെ; ബഹുലമാം കൃപയാൽ നടത്തണം നാഥാ(2);- 2 മരുതലമേകും ദുരിതങ്ങളഖിലവും മകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ(2) തിരുകൃപയെന്നിൽ പകരണമനിശം; തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ(2);- 3 പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞു പുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞു(2) ഉയിരുള്ള നാൾവരെയും ഉലകിൽ നിൻ വഴിയിൽ; ഉൺമയായ് നടപ്പാൻ വരം തരൂ നാഥാ(2);- 4 നിൻ നാമമെന്നിൽ മഹിമപ്പെടേണം നിൻ സ്നേഹമെന്നിൽ നിറഞ്ഞു വരേണം(2) നീ എന്നിൽ വളർന്നും ഞാൻ എന്നിൽ കുറഞ്ഞും; നിന്നിൽ ഞാൻ മറഞ്ഞു മായണം നാഥാ(2);-

Related Songs