Nithya vannanam ninakku sathyadeivame

Malayalam Hymn

Nithya vannanam ninakku sathyadeivame

Nithya vannanam ninakku sathyadeivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിത്യവന്ദനം നിനക്ക് സത്യദൈവമെ സ്തോത്രവും ജയവും യോഗ്യം അത്യുന്നതനെ 2 മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവെ സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കെ 3 എത്രയോ മനോഹരം നിൻ കൃത്യങ്ങളെല്ലാം ചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠം 4 ഖെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനെ ഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രം 5 മാനവകുലത്തിൻ പാപം മോചനം ചെയ് വാൻ ഹീനമായ് കുരിശിൽ ശാപമേറ്റ പരനെ 6 നിന്നിൽ വിശ്വസിക്കുന്നവർ-ക്കെന്നേക്കും മോക്ഷം തന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേ 7 സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും സർവ്വേശ്വരനായ യഹോവയ്ക്കു എന്നും-ആമേൻ

Related Songs