Ente shareerathil roganukkal vacha

Malayalam Hymn

Ente shareerathil roganukkal vacha

Ente shareerathil roganukkal vacha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ ശരീരത്തിൽ രോഗാണുക്കൾ വച്ച തെന്റെ ദൈവത്തിന്റെ വൻ കൃപയാ എന്റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന തന്റെ വഴികളഗോചരമെ 2 ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ ഭക്തിയോടു ജീവിച്ചിടുവതിനെന്നെ ശക്തീകരിക്കുന്നീ ശിക്ഷകളാൽ 3 ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ നാകാതിരിപ്പതിനായിട്ടു നീ ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;- 4 യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ യാതന നൽകിയശൂലം ഇതാണെനി യ് ക്കേതോരു ദോഷവും വന്നീടുമൊ;- 5 അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ ടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാം ഇപ്പാരിൽ വച്ചെന്റെ സ്വർഗ്ഗസ്ഥനായന- ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു;- 6 ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽ ഗാതം മുറിയ്ക്കുന്ന മാവെദ്യനാം കർത്താവു താൻ മുറിച്ചിടും മുറിവുക- ളെത്ര സുഭദമായ് കെട്ടുന്നു താൻ 7 തേൻ ചേർത്ത ദോശയോടൊപ്പം രുചിയുള മന്ന ഭുജിച്ചൊരു സ്വന്ത ജനം സഞ്ചാരവേളയിൽ മാറായിലെ ജലം പാനം ചെയ്തീടുവാനാവശ്യമായ്;- 8 ജീവിത കാര്യങ്ങൾ സർവ്വം ക്രമപ്പെടു ത്തീടുവതിനൊരു സന്ദേശമായ് ദൈവം ഹെസക്കിയാവിന്നയച്ചുള്ളാരു ദിവ്യവിളബംരം ഓർക്കുന്നു ഞാൻ;- 9 ദൈവമഹത്വത്തിന്നായും ചിലപ്പോഴെൻ ദൈവം സുഖക്കേടു നല്കാറുണ്ട് ഏവം വിധം സുഖക്കേടാണു ലാസരിൻ ജീവ ചരിത്രത്തിൽ കാണുന്നു ഞാൻ 10 അപ്പോസ്തലനുടെ ശുശ്രൂഷകനുമാ ഫിലിപ്പ്യാസഭയിൻ ദൂതനുമാം എപ്പഫാദിത്തോസു ദീനത്തിലായെന്നു അപ്പോസ്തലനുര ചെയ്തിടുന്നു;- 11 കഷ്ടങ്ങൾ നഷ്ടങ്ങൾ ആകുന്നോരാഴിയിൽ പെട്ടു വലഞ്ഞാരു യോബിനുമാ- കഷ്ടങ്ങൾ നീക്കി സന്തുഷ്ടിയിരട്ടിയായ് കാട്ടി ദൈവം അതിന്നോർക്കുന്നു ഞാൻ;- എന്റെ ദൈവം സ്വർഗ്ഗം : എന്ന രീതി

Related Songs