Malayalam Hymn
Devanandanaam mohanaroopan
Devanandanaam mohanaroopan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദേവാനന്ദനാം മോഹനരൂപൻ
വിണ്ണിൽ പ്രമോദം ആയിരുന്നോൻ
ഉന്നതെ നിന്നും മന്നിതിൽ വന്നു
മർത്യന് മുക്തി ദാനമായ് തന്നു
വെണ്മയും ചുവപ്പും ഉള്ളവനാം പ്രിയൻ
മണ്മയനായ് വന്നു പാരിടത്തിൽ
ഉണ്മയാം ദേഹം ഉലകത്തിനേകി
ദണ്ഡം സഹിച്ചു കാൽവറിയിൽ
പവിത്രനായൂഴിൽ നിർമ്മല സ്നേഹത്തെ
പാപികൾക്കേകി ദേവസുതൻ
പാപിയായ് അലഞ്ഞ പഥിതനാമെന്നെ
പ്രിയനായ് തീർത്തു പ്രാണപ്രിയൻ