Nadathunnavan ennum nadathunnavan

Malayalam Hymn

Nadathunnavan ennum nadathunnavan

Nadathunnavan ennum nadathunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നടത്തുന്നവൻ എന്നും നടത്തുന്നവൻ ചെങ്കടലിൻ മദ്ധ്യേയും നടത്തുന്നവൻ പുലർത്തുന്നവൻ എന്നും പുലർത്തുന്നവൻ ഈ ലോക യാത്രയിലുും പുലർത്തുന്നവൻ 1 കെരീത്ത് വറ്റിടുമ്പോൾ കാക്ക വരാതാകുമ്പോൾ സാരേഫത്തൊരുക്കുന്നവൻ അത്ഭുതമായ് ക്ഷാമം തീരുവോളം അനുദിനമെനിക്കായ്‌ ‌ കരുതുന്നവൻ;- 2 കർമ്മേലിൻ മലയിൽ പ്രാർത്ഥനാ വേളയിൽ അഗ്നിയെ ഇറക്കിയവൻ രാജരഥത്തെക്കാൾ വേഗതയോടെ ഓടുവാൻ ആത്മബലം പകർന്നിടുന്നു;- 3 ചൂരച്ചെടിത്തണലിൽ തളർന്നുറങ്ങീടുമ്പോൾ ദൂതനെ അയക്കുമവൻ പുതു ശക്തിയുും പുതു ജീവനും നൽകി തൻസവിധെ എത്തുവോളം നടത്തും യേശു;-

Related Songs