Karthan varavin naalukal

Malayalam Hymn

Karthan varavin naalukal

Karthan varavin naalukal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്തൻ വരവിൻ നാളുകൾ വെളിപ്പെടാറായി പ്രവചനം ഒരൊന്നായി നിറവേറായി ഉണർന്നീടുക ബലം ധരിച്ചിടുക വേഗം കാഹള ശബ്ദം കേട്ടിടാറായി (2) വ്യാഖ്യാനത്തിൻ വരം നാം പ്രാപിക്കാം ആത്മ നിറവിൽ പൂർണ്ണമായി നിറയാം (2) പ്രാപിക്കാം കൃപകൾ ഒരോന്നായി തന്നീടുവാൻ യോഗ്യൻ മദ്ധ്യേ ഉണ്ട് (2) മർക്കോസിൻ മാളികയിൽ കൂടിയപ്പോൾ വെളിപ്പെട്ട് പിളർന്നതാം അഗ്നി നാവുകൾ (2) ആത്മാവിൻ ശക്തിയാൽ അവർ നിറഞ്ഞു അടയാളമായി ഭാഷാ വരം ലഭിച്ചു (2) നിന്നിടാം അഭിഷേകത്തിൻ നിറവിൽ പകരാം അഭിഷേകത്തെ ജനത്തിൽ (2) വിട്ടുമാറട്ടേ എല്ലാ രോഗങ്ങളും ഒഴിയട്ടെ ശത്രുവിൻ ശക്തികളും (2) വസ്ത്രത്തിൻ തൊങ്ങലിൽ തൊട്ടവളിൽ അഭിഷേകത്തിൻ ശക്തി വ്യാപരിച്ചു (2) വീര്യപ്രവർത്തികൾ ചെയ്‌വാൻ ഒരുങ്ങീടുക യേശുവിൻ നാമം വിടുവിച്ചിടും (2) അഴിയട്ടെ നുഖങ്ങൾ അഭിഷേകത്താൽ നീങ്ങട്ടെ ശാപങ്ങൾ അഭിഷേകത്താൽ (2) ആത്മാവിൽ നിറഞ്ഞു ആർപ്പിടാം നാം തകരട്ടെ ശത്രുവിൻ കോട്ടകളും (2)

Related Songs