Malayalam Hymn
Irulin naalukal vannidunne
Irulin naalukal vannidunne lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഇരുളിൻ നാളുകൾ വന്നിടുന്നേ
പകലിൻ സമയത്തു നടന്നീടുവിൻ
തുറന്നതാം വാതിൽ അടയും മുമ്പെ
നുറുങ്ങിയ മനസ്സോടെ വരുന്നവനാർ
chorus:
തുറക്കപ്പെട്ട വാതിൽ അടക്കും മുമ്പെ
നുറുങ്ങിയ മനസ്സോടെ വരുന്നവനാർ
നാളുകൾ ഭയങ്കരമായിടുന്നേ
കാലത്തെ ആദായം ചെയ്തീടുവിൻ
2. തരിശു നിലങ്ങൾ അനേകമുണ്ട്
ദർശനം ലഭിച്ചവർ മുൻ വരുവീൻ
ജീവനാം യേശുവെ എല്ലാവർക്കും
നൽകുവാനൻപിൻ വചനം ചൊൽവീൻ;- തുറക്ക...
3 ഇനിയുള്ള നാൾകളിൽ നമ്മൾക്ക്
ചുമതല അധികം വിശ്വാസികളെ
നാം മധ്യേയുള്ള ഐക്യമെ
വിജയവും തോൽവിയും നൽകിടുന്നു;- തുറക്ക...