En aathmav snehikkunnen yeshuve

Malayalam Hymn

En aathmav snehikkunnen yeshuve

En aathmav snehikkunnen yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ..... ഇപ്പോൾ യേശുവേ 2 നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ? എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ 3 നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ..... ഇപ്പോൾ യേശുവേ 4 ഇപ്പോൾ നീ പിതാവിന്റെ മഹത്ത്വത്തിൽ പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ 5 നീ നൽകുന്നാശ്വാസവും സർവ്വവും ഞാൻ നിൻ നാമമഹത്ത്വത്തിന്നായ് കഴിപ്പാൻ സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കണമേ ഞാൻ സ്നേഹിച്ചെന്നാകിൽ..... ഇപ്പോൾ യേശുവേ 6 ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ നിൻജയം അതെവിടെ മരണമേ? ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ 7 നിൻ ദാനമാം സ്വർഗ്ഗ മഹത്ത്വത്തിലും നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും നീ ജീവകിരീടം നൽകും സമയേ ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ

Related Songs