Onnicchu naam chernnidumpol

Malayalam Hymn

Onnicchu naam chernnidumpol

Onnicchu naam chernnidumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒന്നിച്ചു നാം ചേർന്നിടുമ്പോൾ ഒരുമിച്ചു നാം പ്രാർത്ഥിക്കുമ്പോൾ കരുണയുള്ളെൻ യേശു നാഥൻ കനിഞ്ഞിടുമേ ഏഴകളിൽ ഐക്യതയോടങ്ങടുത്തുചെല്ലാം സമാധാന ബന്ധം സൂക്ഷിച്ചിടാം സഭയുടെ പ്രാർത്ഥന വളരെ ഫലിക്കും അത്ഭുതങ്ങൾ നടന്നിടുമെ വഹിപ്പാൻ കഴിയാത്ത ഭാരവുമായ് തിരുപ്പാദത്തിൽ ഞങ്ങൾ അണഞ്ഞിടുന്നെ തകർന്നയെൻ ഹൃദയത്തിൻ മുറിവുകളെല്ലാം മായ്ച്ചിടണെ ആ പൊൻകരത്താൽ;- ഐക്യ... അസ്സാദ്ധ്യമായത് ഒന്നുമില്ലെൻ അത്ഭുതവാനാം എൻ യേശുവിന് കരുണ തോന്നേണമേ ദാവീദിൻ സുതനെ യാചന നൽകണേ പരിശുദ്ധനെ;- ഐക്യ... തിരുഹിതം എന്തെന്ന് തിരിച്ചറിവാൻ ആത്മാവിൻ പുതുക്കത്തെ പ്രാപിച്ചിടാൻ കാത്തിരിക്കുന്നു... യാചിച്ചിടുന്നു... പകരേണമേ കൃപ അടിയങ്ങളിൽ;- ഐക്യ...

Related Songs