Jayam tharume yeshu jayam

Malayalam Hymn

Jayam tharume yeshu jayam

Jayam tharume yeshu jayam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജയം തരുമെ യേശു ജയം തരുമെ നാം എന്തിനു ഭാരപ്പെടുന്നു നേർവഴിയിലോരോ നാളും നടത്തീടുമെ നാം എന്തിനു ഭയപ്പെടുന്നു തോൽവിയില്ല നമുക്കിനി തോൽവിയില്ലല്ലോ മരിച്ചുയർത്തെഴുന്നേറ്റ യേശുവുണ്ടല്ലോ ഭയമില്ലിനി ഭയമില്ലിനി ഒരുനാളും ഭയമില്ലിനി ശത്രുഗണങ്ങൾ നമുക്കെതിർവന്നാലും ദൂതഗണത്തിന്റെ കാവലുണ്ടലോ തളരുകില്ല ഞങ്ങൾ തളരുകില്ല ഒരുനാളും തളരുകില്ല;- തോൽവി… രോഗങ്ങളാലെൻ മേനി ക്ഷയിച്ചെന്നാല്ലും ശോകങ്ങളാലെൻ മനം തളർന്നെന്നാലും നല്ല വൈദ്യനായി ഈ നാഥൻ വരുമെ സൗഖ്യത്തിന്റെ കരവുമായി;- തോൽവി… യേശുവിന്റെ രക്തത്തിൽ ആശ്രയിച്ചിടാം യേശുവിന്റെ നാമത്തിൽ ആജ്ഞാപിച്ചിടാം അഴിഞ്ഞിടുമെ എല്ലാ ബന്ധനങ്ങളും വിടുവിപ്പാൻ യേശുവുണ്ടല്ലോ;- തോൽവി…

Related Songs