Malayalam Hymn
Paithalaay oru paithalaay
Paithalaay oru paithalaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പൈതലായ് ഒരു പൈതലായ്
നിൻ മുമ്പിൽ വന്നിടുന്നു
കൂപ്പിടുന്നു കൈകൾ കൂപ്പിടുന്നു സന്നിധെ വണങ്ങിടുന്നു
സ്വർഗ്ഗരാജ്യത്തിൻ അവകാശിയായിടാൻ
പൂർണ്ണമായി എന്നെ നൽകിടുന്നു(2)
സമർപ്പിക്കുന്നു നാഥാ സമർപ്പിക്കുന്നു
പൂർണ്ണമായി സമർപ്പിക്കുന്നു (2)
അങ്ങിലെ ഭാവം എന്നുള്ളിലാവാൻ
എന്നെ ഞാൻ സമർപ്പിക്കുന്നു (2)
1 അമ്മയേക്കാൾ എന്നെ സ്‌നേഹിച്ചിടും
അപ്പനെക്കാൾ എന്നെ അണച്ചീടും
ഹൃദയം എനിക്കായ് തുറന്നീടണേ
തിരുമാർവിലൊന്നു ഞാൻ അണഞ്ഞിടട്ടെ;- സമർപ്പിക്കുന്നു...
2 ജ്ഞാനത്തിൽ നിയെന്നെ പൂർണ്ണനാക്കൂ
തിന്മയിൽ നിന്നെന്നെ മുക്തനാക്കൂ
മായമില്ലാത്ത നിൻ വചനം നുകർന്നിടാൻ
തിരുസന്നിധെ ഞാൻ വന്നിടുന്നു;- സമർപ്പിക്കുന്നു...