Malayalam Hymn
Ormmakal than thirikal koluthi
Ormmakal than thirikal koluthi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഓർമ്മകൾ തൻ തിരികൾ കൊളുത്തി
ഒരുക്കിയിട്ടൊരീ വീഥികളിൽ
ഒരു നീർ തോടിനായ് തേടി നടന്നു ഞാൻ
ഒരിക്കലും തീരാത്ത ദാഹവുമായ്
അകലെ കണ്ടു ഞാൻ ജലാശയങ്ങൾ
അരികിലെത്തുമ്പോൾ മരീചിക
അകലെ കേട്ടു ഞാൻ ആശ്വാസവാക്കുകൾ
അരികിലെത്തുമ്പോൾ അശരീരികൾ;- ഓർമ്മ...
ഒരിക്കൽ ഞാൻ എത്തി ജീവന്റെ ഉറവിൽ
ഒരിക്കലും വറ്റാത്ത നീരുറവിൽ
പാനം ചെയ്തു ഞാൻ മതിയാകുവോളം
ദാഹിക്കില്ലെനിക്കൊരുനാളിലും;- ഓർമ്മ...