Aashrayippanoru daivamunde

Malayalam Hymn

Aashrayippanoru daivamunde

Aashrayippanoru daivamunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്രയിപ്പാനൊരു ദൈവമുണ്ട് വഴിനടത്താനൊരു ദൈവമുണ്ട്(2) ഭരപ്പെടേണ്ട തെല്ലും നീ മനമേ സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2) എന്റെ കാലുകൾ ഇടറിടുമ്പോൾ ഈ ലോകർ എന്നെ പകച്ചിടുമ്പോൾ(2) ഉറ്റവർ ആശ്രയം ഇല്ലെങ്കിലും സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ... ഈ ലോകജീവിത യാത്രയതിൽ ഏകനാണെന്നു ഞാൻ കരുതിയപ്പോൾ(2) ഈ മരുയാത്രയിൽ തളർന്നിടാതെന്നെ വഴിനടത്താനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ... ആകുലചിന്തയാൽ വലഞ്ഞിടുമ്പോൾ ആശ്വാസമില്ലെന്നു തോന്നിയപ്പോൾ(2) പൊൻകരംനീട്ടി മാർവ്വതിൽ ചേർത്ത വിശ്വസ്തനാമൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ...

Related Songs