Snehavaanaayoru daivamunde

Malayalam Hymn

Snehavaanaayoru daivamunde

Snehavaanaayoru daivamunde lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹവാനായൊരു ദൈവമുണ്ട് അവൻ ക്ഷേമമായി പാലിക്കുന്നു വേദനയിൽ അവൻ ചാരത്തണഞ്ഞു സ്നേഹമായി പാലിക്കുന്നു 1 പാപത്തെ വെറുക്കും പാപിയെ സ്നേഹിക്കും നീതിമാനായ ദൈവം പാപത്തിനു ശിക്ഷ നൽകുന്നവൻ രക്ഷാ മാർഗവുമൊരുക്കിടുന്നു;- 2 കഷ്ടതയിൽ തൻ മക്കളെ അവൻ ശ്രേഷ്ട ഭുജത്തിൽ വഹിച്ചിടുന്നു കണ്ണുനീർ ദിനം തോറും തുടച്ചിടുന്നു അവൻ ആശ്വാസം നൽകിടുന്നു;- 3 ഈ ലോകം എന്നെ താഴ്ത്തിടുമ്പോൾ ദൈവം എന്നെ ഉയർത്തിടുന്നു ഈ ലോകം എന്നെ നിന്ദിക്കുമ്പോൾ ദൈവം എന്നെ മാനിക്കുന്നു;- 4 കൃപയുടെ വാതിൽ അടയും മുമ്പേ അവൻ നിന്നെ വിളിച്ചിടുന്നു നരകത്തിൽ നിന്നു വിടുവിക്കുവാൻ സ്വന്തപുത്രനെ തന്നുവല്ലോ;-

Related Songs