Kathu kathu nilkkunne najan yeshuve

Malayalam Hymn

Kathu kathu nilkkunne najan yeshuve

Kathu kathu nilkkunne najan yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ് നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം 2 മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;- 3 സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;- 4 രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;- 5 എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;- 6 കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ് മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;-

Related Songs