Malayalam Hymn
Neram pularaaraay raathri
Neram pularaaraay raathri lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നേരം പുലരാറായ്
രാത്രി കഴിയാറായ്
1 കഷ്ടങ്ങൾ ഏറിടുമ്പോൾ, ക്ലേശങ്ങൾ നേരിടുമ്പോൾ
കൂടിറങ്ങി വരുന്ന, രക്ഷകനെ സ്തുതിക്കാം;-
2 എല്ലാരും ത്യജിച്ചീടുമ്പോൾ, ഏകനായ് തീർന്നീടുമ്പോൾ
കാരാഗ്രഹത്തെ തുറക്കും, കർത്തനിൽ ആശ്രയിക്കാം;-
3 ആശയില്ലാതാകുമ്പോൾ, ഹൃത്തടം നുറുങ്ങീടുമ്പോൾ
സിംഹത്തിൻ വായ് അടക്കും, ദൈവത്തിൽ ആശ്രയിക്കാം;-
4 നാളുകൾ ഏറെയില്ല, കർത്താവിൻ നാൾ സമീപം
ദൈവത്തിൻ തിരു സഭയെ, ദിനം ദിനം ഒരുങ്ങീടാം;-