Koode parkka neram

Malayalam Hymn

Koode parkka neram

Koode parkka neram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കൂടെ പാർക്ക നേരം വൈകുന്നിതാ കൂരിരുളേറുന്ന പാർക്ക ദേവാ ആശ്രയം വേറില്ലനേരം തന്നിൽ ആശ്രിത വത്സലാ കൂടെ പാർക്ക 2 ആയുസ്സാം ചെറുദിനമോടുന്നു ഭൂസന്തോഷമഹിമ മുങ്ങുന്നു ചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്ക 3 രാജരാജൻപോൽ ഭയങ്കരനായ് സാധുവെ ദർശിച്ചീടരുതെ നിൻ ചിറകിൻകീഴ് സൗഖ്യവരമോടെ നന്മ ദയ നല്കി കൂടെ പാർക്ക 4 ഏകി കഷ്ടതയിൽ സഹതാപം അപേക്ഷയിൽ മനസ്സലിവോടെ നിസ്സഹായരിൻ സഹായകനായ് വന്നു രക്ഷിച്ചു നീ കൂടെ പാർക്ക 5 സദാ നിൻ സാന്നിദ്ധ്യം വേണം താതാ പാതകന്മേൽ ജയം നിൻകൃപയാൽ തുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്ക 6 ശത്രു ഭയമില്ല നീയുണ്ടെങ്കിൽ ലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടും പാതാളമേ ജയമെവിടെ നിൻ മൃത്യുമുൾ പോയ് ജയം കൂടെ പാർക്ക 7 കണ്ണടഞ്ഞിടുമ്പോൾ നിൻ ക്രൂശിനെ കാണിക്ക മേൽ ലോകമഹിമയും ഭൂ മിത്ഥ്യ നിഴൽ ഗമിക്കുന്നിതാ ഭാഗ്യോദയമായ് നീ കൂടെ പാർക്ക

Related Songs