Yeshu mathiyenikyeshu mathiyeni

Malayalam Hymn

Yeshu mathiyenikyeshu mathiyeni

Yeshu mathiyenikyeshu mathiyeni lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു മതിയെനിക്കേശു മതിയെനി- ക്കേശു മതിയെനിക്കെന്നേക്കും എൻ യേശു മാത്രം മതിയെനിക്കെന്നെക്കും 2 ഏതു നേരത്തുമെൻ ഭീതിയകറ്റി സ- മ്മോദമോടെയെന്നെ കാക്കുവാൻ സ- മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ;- 3 ഘോരവൈരിയോടു പോരിടുവതിന്നു ധീരതയെനിക്കു നൽകുവാൻ-നല്ല ധീരതയെനിക്കു നിത്യം നൽകുവാൻ;- 4 ക്ഷാമം വസന്തകളാലെ ലോകമെങ്ങും ക്ഷേമമില്ലാതായി തീർന്നാലും ഞാൻ ക്ഷേമമില്ലാത്തവനായി തീർന്നാലും;- 5 ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ വ്യകുലപ്പെടേണ്ടി വന്നാലും-ഞാൻ വ്യകുലപ്പെടുവാനിട-വന്നാലും;- 6 യേശുവുള്ളതിനാൽ ക്ലേശിപ്പതിനിട ലേശമില്ലായതു നിർണ്ണയം ലവ- ലേശമിടയില്ലയതു നിർണ്ണയം;-

Related Songs