Malayalam Hymn
Madhyavaanil mahaadhvani
Madhyavaanil mahaadhvani lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മദ്ധ്യവാനിൽ മഹാധ്വനി മുഴങ്ങീടാറായി
മൽ പ്രിയനാം നൽ കാന്തൻ വന്നീടാറായ്
നശ്വരമല്ലോ ഈ ഭൂവാസം
അനശ്വരമല്ലോ ആ സ്വർഗീയ വാസം
മണവാളനേശു തൻ വരവതിനായി
ഒരുങ്ങീടാം സഭയേ തിരു സഭയേ
ആയിരം ആണ്ടുകൾ ആനന്ദപൂർണരായ്
ആകവേ വിശുദ്ധരും വാഴുമിഹേ
മരണത്തിൻ അധികാരം നിലച്ചീടുമേ
കർത്തനാമെൻ യേശുവിൻ അധികാരത്തിൽ;-
പാരിന്റെ നാഥനാം പ്രിയന്റെ നഗരിയിൽ
പ്രഭുക്കളായി നാം പരിലസിക്കും
ആ നവ യെരുശലേം അതി സുന്ദരം
അലംകൃതയായൊരു നവ വധു പോൽ;-
കുഞ്ഞാടിൻ വിളക്കിനാൽ സീയോൻ വിളങ്ങീടും
സൂര്യചന്ദ്രൻമാരെക്കാൾ ശോഭയോടെ
അരചനാമേശു താൻ വാഴുന്നവിടം
മഹത്വവും മാനവും പുകഴുമന്നു;-