Ha swargaseeyonil en yeshuvin mumpil

Malayalam Hymn

Ha swargaseeyonil en yeshuvin mumpil

Ha swargaseeyonil en yeshuvin mumpil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ മുമ്പിൽ എൻ വീണ്ടെടുപ്പിൻ ഗാനം പാടീടുമേ ആനന്ദമേ പരമാനന്ദമേ താതന്റെ സന്നിധി ആനന്ദമേ എന്താനന്ദം സീയോൻ പുരമേ 2 ആ ശോഭനനാട്ടിൽ മുത്തുമാളിക വീട്ടിൽ എൻ ആനന്ദമെല്ലാമെൻ പ്രിയനത്രെ;- 3 എൻ രക്ഷകൻ പ്രേമം പുതുദർശനം നൽകും എൻ മാനസം പ്രിയനിൽ മോദിക്കുമേ;- 4 ഹാ നന്ദികൊണ്ടെന്നും എന്നുള്ളം തുള്ളുന്നേ എൻ പ്രിയന്റെ പാട്ടുകൾ പാടിടുമ്പേൾ;- 5 അതിൽ അത്ഭുതമുണ്ട് അതിൽ ഉത്സവമുണ്ട് അതിൽ ഏവരും സന്തോഷാൽ തുള്ളിടുമേ;- 6 അതിൽ സന്തോഷം തന്നെ അതിലുല്ലാസം തന്നെ അതിൽ പാട്ടു പാടാത്തവരാരുമില്ല;- 7 ആ ആനന്ദം കണ്ടാൽ പുതുഗാനങ്ങൾ കേട്ടാൽ ദൂതരും ആശ്ചര്യം കൂറിടുമേ-ദൈവ;-

Related Songs