Karunyakkadaleshan kavalunde

Malayalam Hymn

Karunyakkadaleshan kavalunde

Karunyakkadaleshan kavalunde lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം കാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽ 1 വഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻ തഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കും 2 മൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്റെ ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കു 3 ദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനി ജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാം 4 ചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെ സങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം

Related Songs