Malayalam Hymn
Orikkalumilakatha shilasamanam
Orikkalumilakatha shilasamanam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തു
യിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽ
പണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെ
ന്നറിയുന്നില്ലൽപവുമീയുലകം ജനം
മാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?
ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ-
തിളക്കമില്ലാതെ നിൽക്കും ബലത്തോടെ
2 കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽ
സ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽ
ഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻ
തുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ;-
3 മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെ
മദമിളകിടും ജനസ്ഥിതി മൂലം
സകലവുമിളകിടും മലകളുമൊഴുകിടും
ഉലയുകില്ലൊരിക്കലുമവനിലുള്ളോർ;-
4 ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ
മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽ
നവജീവനകല്ലുകളാലുളവാകുമാത്മീയ
ഭവനമായ് നിലകൊള്ളുമിളകാതെ;-
ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി