Malayalam Hymn
Ennum vazhthedanam ennum
Ennum vazhthedanam ennum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം
എന്നും വാഴ്ത്തീടണം - നമ്മെ വീണ്ടെടുത്ത
പൊന്നേശുവിനെ
1 പാപങ്ങൾ നീക്കുവാൻ -ശാപങ്ങൾ പോക്കുവാൻ
കാൽവറി ക്രൂശതിൻ - ഏറിതാൻ
വൈരിയാം സാത്താന്റെ സർവ്വായുധങ്ങളെ
വയ്പ്പിച്ചു സ്വാതന്ത്ര്യം നൽകിതാൻ;- എന്നും
2 പാപിക്കു നീതിയും-പുത്രസ്വീകാരവും
സ്വർഗ്ഗപ്രവേശവും നൽകുവാൻ
ശക്തിയോടുയിർത്തുടൻ മദ്ധ്യസ്ഥനാകുവാൻ
താതൻ വലഭാഗേ ഏറിതാൻ;- എന്നും…
3 ശുദ്ധാത്മദാനമാം-നിക്ഷേപം തന്നെന്നെ
സമ്പന്നനാക്കി ഇമ്മാനുവേൽ
ജീവനും ഭക്തിക്കും വേണ്ടിയ സർവ്വവും
ദിവ്യ സ്വഭാവവും നൽകി താൻ;- എന്നും...
4 ദൈവത്തിൻ വാഗ്ദത്തം-എല്ലാം നാം പ്രാപിപ്പാൻ
ക്രിസ്തുവിൽ വാസവും ഏകി താൻ
കാൽവയ്ക്കും നാടെല്ലാം സ്വന്തമാക്കീടുവാൻ
യോശുവാ പോലെ നാം പോവതാൽ;- എന്നും...
5 കെട്ടാത്ത വീടതും-വെട്ടാത്ത കൂപവും
നട്ടുണ്ടാക്കാത്തതാം തോട്ടവും
കൈവശമാക്കുവാൻ യിസ്രായേൽ മക്കൾപോൽ
വിശ്വാസ മാർഗ്ഗവും തന്നതാൽ;- എന്നും...
6 സ്വർഗ്ഗസീയോനിൽ നാം-നിത്യവും വാഴുവാൻ
ത്യാഗികളാക്കിനാൻ തന്നെപ്പോൽ
മൽക്കിസെദക്കിന്റെ പൗരോഹിത്യത്തിനാൽ
പൂർണ്ണപ്രതിഷ്ഠയും ചെയ്തു ഞാൻ;- എന്നും...
7 വാനത്തിൽക്കൂടി നാം-ഗാനങ്ങൾ പാടുവാൻ
പ്രാണ പ്രിയൻ വരും വേഗത്തിൽ
നാഥന്റെ നന്മകൾ ഓരോന്നും ഓർത്തു നാം
നിത്യയുഗത്തിലും വാഴ്ത്തിടാം;- എന്നും...