Malayalam Hymn
Ente yeshu vakku marathon
Ente yeshu vakku marathon lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ യേശു വാക്കു മാറാത്തോൻ ( 2)
ഈ മൺമാറും വിൺമാറും
മർത്യരെല്ലാം വാക്കുമാറും
എന്റെ യേശു വാക്കു മാറാത്തോൻ
1 പെറ്റതള്ള മാറിപ്പോയാലും
ഇറ്റുസ്നേഹം തന്നില്ലെങ്കിലും
അറ്റുപോകയില്ലെൻ യേശുവിന്റെ സ്നേഹം
എന്റെ യേശു വാക്കു മാറാത്തോൻ;-
2 ഉള്ളം കയ്യിലെന്നെ വരച്ചു
ഉള്ളിൽ ദിവ്യശാന്തി പകർന്നു
തന്റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്ന
എന്റെ യേശു വാക്കു മാറാത്തോൻ;-
3 ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണപ്രിയൻ പാദമേൽക്കുവാൻ
കണ്ണുനീരു തോരും നാളടുത്തു സ്തോത്രം
എന്റെ യേശു വാക്കു മാറാത്തോൻ;-