Malayalam Hymn
Ie rathrikalam ennu therum
Ie rathrikalam ennu therum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഈ രാത്രികാലം എന്നു തീരും
നീതിയിൻ സൂര്യനെ നീ എന്നുദിക്കും
1 അധർമ്മം ഭൂമിയിൽ പെരുകിവരുന്നേ
സ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേ
വിശ്വാസത്യാഗവും സംഭവിക്കുന്നേ
വേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ;-
2 ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കും
പ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേ
ആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേ
ആത്മ മണാളാ വേഗം വരേണമേ;-
3 നിശയുടെ നാലാം യാമത്തിൽ വന്നു നിൻ
ശിഷ്യരെ അക്കരെ എത്തിച്ച നാഥാ
ഈ യുഗത്തിന്റേയും നാലാം യാമമാം
സഭയെ ചേർക്കുവാൻ വേഗം വരേണമേ;-