Malayalam Hymn
En jeevanaamen yeshuve
En jeevanaamen yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ ജീവനാമെൻ യേശുവേ
നീ തന്നതാമെൻ ജീവിതം
എനിക്കായ് മുറിവേറ്റ നിൻ തിരു കരത്താൽ
എന്നെ തഴുകി പുണരേണമേ
ഒന്നിനാലും നീ ഭാരപ്പെടേണ്ട
എന്നുര ചെയ്ത എൻ നാഥൻ
കൂരിരുൾ വന്നാലും കൂട്ടരും വിട്ടാലും
കൂട്ടിനായി എൻ താതൻ കൂടെയുണ്ട്
അനർത്ഥങ്ങളൊന്നും ക്ലേശമായി തീരാതെ
എന്നെ കരുതീയ നാഥൻ
ആഴിയിൻ ആഴത്തിൽ അലമുറയും ഉയർന്നാലും
അലകൾക്കും നടുവിലെൻ പ്രിയനുണ്ട്
മരണത്തിനും മേൽ ജയമുള്ള നാഥനാൽ
മരണമോ നീങ്ങി പോകും
മാനസ വ്യഥയാലേ മാറിടം പിടയുമ്പോൾ
മാറത്തു ചേർക്കുമാ നാഥനെന്നും