Prathyaashayoditha bhaktharangunarunne

Malayalam Hymn

Prathyaashayoditha bhaktharangunarunne

Prathyaashayoditha bhaktharangunarunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ വന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യം 1 ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ നിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻ എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ... 2 രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ- നാളുതോറും നീ അവന്റെ സാക്ഷിയാകുന്നുണ്ടോ മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച കഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ... 3 എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ? സ്നേഹത്തിന്നാഴവും നീളമതിൻ വീതിയും ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ;- പ്രത്യാ... 4 പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും ജീവന്റെ നാഥനായ് ത്യാഗം സഹിച്ച നാം സ്നേഹമണവാളനോടു സീയോൻപുരെ വാഴും;- പ്രത്യാ...

Related Songs