Malayalam Hymn
Vishvasa jeevitha yathrayathin
Vishvasa jeevitha yathrayathin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വിശ്വാസ ജീവിത യാത്രയതിൻ
സന്തോഷം അനുഭവിക്കും
യേശുവിൻ കൃപയിൽ ആശ്രയിക്കും
കർത്താവിൻ കുഞ്ഞുങ്ങളേ
Chorus
ഒരുങ്ങുക തൻ വേലക്കായി
ലോകത്തെ രക്ഷക്കായ് നേടാനായി
ഒരുങ്ങുക തൻ വരവിനായി
യേശുവിൻ കൂടെ വാഴാനായി
പാടാം ഹാലേലൂയ്യാ...
ഹാലേലൂയ്യാ... ഹാലേലൂയ്യാ...
യേശുരാജൻ വാനമേഘേ വന്നിടുവാൻ
കാലങ്ങൾ ദീർഘമില്ല
കഷ്ടങ്ങൾ ഓർക്കുവാൻ നേരമില്ല
യാത്രക്കായ് ഒരുങ്ങീടുക;-
നാം യുഗായുഗങ്ങൾ യേശുവോടു
വാണീടും സന്തോഷത്തിൻ
സുവിശേഷം ലോകത്തോടറിയിക്കുവാൻ
ആത്മാക്കളെ നേടുവാൻ;-
Bridge—
ഒരുങ്ങുക... ഒരുങ്ങുക ഒരുങ്ങുക നാം
വിശുദ്ധിയും നീതിയും നിറഞ്ഞവരായ്
വചനത്തിൻ സത്യത്തിൽ നടക്കുന്നോരായ്
വിശ്വാസപോരാട്ടം ജയിക്കുവാനായ്
കഷ്ടനേരങ്ങളിൽ സന്തോഷിക്കാൻ
തിരമാലയും കോളും അടക്കുന്നവൻ
കഷ്ടങ്ങളിൽ കണ്ണീർ തുടയ് ക്കുന്നവൻ
ഇമ്മാനുവേൽ അവൻ ഇമ്മാനുവേൽ
ആത്മാവിൽ ശക്തരായ് തീരുക നാം
ഐക്യതയോടെ ഒരുങ്ങുക നാം