Yeshuve neeyaanen sarvvasvavum

Malayalam Hymn

Yeshuve neeyaanen sarvvasvavum

Yeshuve neeyaanen sarvvasvavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നീയാണെൻ സർവ്വസ്വവും യേശുവേ നീ മാത്രമെന്നഭയം കഷ്ടങ്ങൾ ഏറിടും വേളയിലായാലും യേശു എനിക്കെന്നും ആശ്രയമായ് ഹാലേലുയ്യാ-ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ മരണനനിഴലിൻ താഴ്വര ആയാലും അലകൾ ആഞ്ഞടിക്കും കടലിലായാലും മാർവ്വോടു ചേർക്കുവാൻ യേശു ഉള്ളതിനാൽ ഒന്നിലും ഭയപ്പെടാൻ കാരണമില്ല ലോകത്തിൻ കെടുതികൾ അകപ്പെടുമ്പോൾ യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭീതിയേകുമ്പോൾ ലോകം ജയിച്ചവൻ കൂടെയുള്ളതിനാൽ ഒന്നിലും ഭയപ്പെടാൻ കാരണമില്ല രോഗങ്ങളാൽ ദേഹം തളർന്നിടുമ്പോൾ ദുഃഖങ്ങളാൽ മനം ഉരുകുമ്പോൾ രോഗത്തിൻ വൈദ്യനാം യേശു ഉള്ളതിനാൽ ഒന്നിലും ഭയപ്പെടാൻ കാരണമില്ല

Related Songs