Vanil vannedume vinnil dutharumai

Malayalam Hymn

Vanil vannedume vinnil dutharumai

Vanil vannedume vinnil dutharumai lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാനിൽ വന്നിടുമേ വിണ്ണിൻ ദൂതരുമായ് രാജരാജൻ നമ്മുടെ നാഥൻ തേജസ്സിൽ വന്നിടുമേ 1 ഇല്ല നാളധികം പാരിൽ നമുക്കിനിയും വേല തികച്ചിടാം ലോകം ത്യജിച്ചിടാം വരവിന്നായെന്നും ഉത്സുകരായ് നാം ഒരുങ്ങിയുണർന്നിരിക്കാം;- 2 മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട് വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു വീട്ടിൽ നാം ചേർന്നിടാറായ്;- 3 ശാലേം നഗരമതിൻ തങ്കവീഥികളിൽ ചേലെഴും പ്രിയന്റെ സ്നേഹക്കൈകളിൽ നാം ചേർന്നു വിശ്രാമം നേടിടുമന്നു തീർന്നിടുമാകുലങ്ങൾ;-

Related Songs