Meghathil vannidarray vinnil

Malayalam Hymn

Meghathil vannidarray vinnil

Meghathil vannidarray vinnil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ വേഗം വന്നിടും തൻ ജനത്തിന്റെ ആധികൾ തീർത്തിടുവാൻ 1 ലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു 2 വിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽ വീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാം 3 വീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവും 4 ചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാ തീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്

Related Songs