Eppozhum njan santhoshikkum

Malayalam Hymn

Eppozhum njan santhoshikkum

Eppozhum njan santhoshikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്റെ ഗാനം എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്റെ ദാനം യേശുവേ നീ സ്വർഗ്ഗത്തിൽ എന്റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം 2 നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;- 3 മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ സ്വർഗ്ഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്റെ കാതിൽ;- 4 ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത് സ്വർഗ്ഗ‍ീയ പേരും സ്ഥാനവും തരും എൻ ദിവ്യബന്ധു;- 5 എൻ നാമം മായ്ച്ചുകളവാൻ-പിശാചിനാൽ അസാദ്ധ്യം എൻ യേശു ശക്തൻകാക്കും താൻ-തൻ രക്തത്തിൻ സമ്പാദ്യം;- 6 മൃത്യുവിൻ നാൾ സമീപിച്ചതാൽ-ഇങ്ങില്ല ക്ലേശം താപം എൻ ജീവൻ ക്രിസ്തൻ ആകയാൽ മരിക്കയാലും ലാഭം;- 7 തൻ ന്യായതിർപ്പുകേൾക്കുമ്പോൾ-അനേകർ ഭ്രമിച്ചിടും എനിക്കോ യേശുരാജൻ ചൊൽ-നിത്യാനന്ദം നൽകീടും;- 8 സന്തോഷമെ സന്തോഷമെ-എൻ ദൈവത്തിനു സ്തോത്രം എൻ ജീവനാം എൻ യേശുവെ നീയും സ്തുതിക്കു പാത്രം;-

Related Songs