Ellaa neratthum eppozhum ente

Malayalam Hymn

Ellaa neratthum eppozhum ente

Ellaa neratthum eppozhum ente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാ നേരത്തും എപ്പോഴും എന്റെ സങ്കടങ്ങൾ കാണുവാൻ എൻ താതൻ ഉണ്ടല്ലോ (2) കഷ്ടമോ നഷ്ടമോ ദുഃഖമേത് വന്നാലും സന്തതം പാടി ഞാൻ ആശ്വസിക്കുമേ ഭാരചുമടാൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ എൻ ഭാരങ്ങൾ ചുമന്നവൻ എൻ ചാരെയുണ്ടല്ലോ (2) കാട്ടിലും മേട്ടിലും മരുഭൂവിൻ ചൂടിലും അത്യുന്നതൻ കരം എന്നെ താങ്ങി നടത്തും (2);- എല്ലാ... വിട്ടു പിരിയേണം നാമീ നശ്വരലോകം അനശ്വരമാം ലോകത്തിനായി കാത്തു പാർക്കേണം (2) സാലിലത്തിൽ കുമിള പോൽ ലോകത്തിൻ മോഹം മാറ്റം വരാ കർത്താവിന്റെ വാഗ്ദത്തം മതി (2);- എല്ലാ...

Related Songs