Malayalam Hymn
Yeshu mathi enikkeshu mathi kleshangal
Yeshu mathi enikkeshu mathi kleshangal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശു മതിയെനിക്കേശു മതി
ക്ലേശങ്ങൾ മാത്രം സഹിച്ചെന്നാലും
അപ്പോഴും പാടും ഞാൻ ദൈവമെ
നീയെത്ര നല്ലവൻ
നീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീർപ്പാൻ
നീയല്ലാതാരുള്ളൂ രക്ഷകാ എന്റെ പാപം പോക്കാൻ
എന്നെ നീ ഏറ്റുകൊൾ ദൈവമേ അപ്പോൾ ഞാൻ ധന്യനാം
2 ജീവിത ഭാരങ്ങൾ ഏറിയാലും
ജീവനാഥൻ കൈവെടിയുകില്ല
എന്നെ നടത്തുവാൻ ശക്തനാം
നീയെത്ര നല്ലവൻ;-നീയല്ലാ...
3 ലോകത്തിൽ ഏകനായ് തീരുകിലും
രോഗത്താൽ ബാധിതനായിടിലും
എന്നെ കൈവിടാത്ത രക്ഷകാ
നീയെത്ര നല്ലവൻ;-നീയല്ലാ...
4 ഏറിയ തെറ്റുകൾ ചെയ്തെന്നാലും
പാപിയായ് മുദ്രണം ചെയ്തീടിലും
സ്നേഹത്താൽ കൈക്കൊള്ളും ദൈവമേ
നീയെത്ര നല്ലവൻ;-നീയല്ലാ...