Malayalam Hymn
Yeshu mathi enikkeshu mathi en
Yeshu mathi enikkeshu mathi en lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു മതി എനിക്കേശു മതി
എൻ ജീവിതയാത്ര അതിൽ
വൻഭാരങ്ങൾ ഏറുമൻ ജീവിതത്തിൽ
യേശു മതി എനിക്ക്
ശോധനയേറീടും വേളയിലും
വേദന പെരുകിടും നാളതിലും
ഒരിക്കലുമെന്നെ താൻ കൈവിടില്ല-
താങ്ങി നടത്തിയിടുമേ
കൂരിരുൾ താഴ്വരയതിൽ നടന്നാൽ
ഞാനൊരു അനർത്ഥവും ഭയപ്പെടില്ല
കൂടെ വരുന്നെൻ നാഥൻ ഉണ്ട്
എന്നെ കാത്തിടുവാൻ
ഓളങ്ങൾ ജീവിതെ ഉയർന്നിടുമ്പോൾ
പ്രതികൂല കാറ്റിൽ ഒലഞ്ഞീടിലും
ജീവിതപടകിലെൻ യേശു ഉണ്ട്
ശാന്തത വരുത്തിടുവാൻ
കഷ്ടങ്ങൾ ഏറുന്ന വേളകളിൽ
കൂട്ടുകാർ വിട്ടുപോകും കാലങ്ങളിൽ
തുഷ്ടിയായി ജീവിതം നയിച്ചിടുവാൻ
എന്നെ ഒരുക്കിടുമേ
കണ്ണുനീർ തൂകിടും വേളയിലും
കണ്ണുനീർ തുടയ്ക്കുവാനേശുകൊണ്ട്
ആനന്ദ ജീവിതം നയിച്ചിടുവാൻ
വൻകൃപ പകർന്നിടുമേ
അന്ത്യം വരെ എന്നെ നടത്തും അവൻ
ഒരിക്കലുമെന്നെ കൈവിടില്ല
ആരെല്ലാം എന്നെ മറന്നിടിലും
യേശു മറക്കുകില്ല
സിംഹത്തിൻ ഗുഹയെനിക്കേകിയാലും
അഗ്നിയിൻ ചൂളയിൽ എറിഞ്ഞിടിലും
ഡാനിയേലിൻദൈവം ഇറങ്ങിവരും
എന്നെ കാത്തിടുവാൻ
മേഘത്തിൻ തണൽ എനിക്കേകുവൻ
രാത്രിയിൽ അഗ്നി തൂണും അവൻ
ഈ മരുയാത്ര കടന്നിടുവാൻ
എന്നെ നയിച്ചിടുമേ...