Malayalam Hymn
Yeshuve nee kudeve
Yeshuve nee kudeve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ നീ കൂടെവേ
ഉണ്ടെന്നാകിലില്ലെനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മണ്ണിൽ(2)
നീ കൂടെ ഉണ്ടെന്നാകിൽ (3)
ഇല്ലൊരു ചഞ്ചലവും (2)
ഭാരങ്ങൾ പാരിതിങ്കൽ
ഏറിടുന്ന ആ നേരവും
രോഗങ്ങൾ ഓരോന്നായി
വന്നിടും നേരത്തിലും (2)
ജീവിത കൈതാരിയിൽ
കണ്ണുനീർ പാതകളിൽ
കൂരിരുൾ ഏറിടിലും
മുൾ പാത ആയിടിലും(2)
സങ്കട സാഗരത്തിൽ
വൻ തിര ഏറിടുമ്പോൾ
ജീവിത നൗകയിൽ നീ
അമരത്തു ഉറങ്ങുകയിൽ (2)
അലകൾ ഒടുങ്ങി ഓടം
കരയിൽ അണഞ്ഞിടാറായി
കരപറ്റി നിന്നിൽ നാഥാ
വിലയം പൂകിടുവാനായ് (2)