Nithyamaam prakashame nayikkukenne

Malayalam Hymn

Nithyamaam prakashame nayikkukenne

Nithyamaam prakashame nayikkukenne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ അന്ധകാര പൂർവ്വമായ രാത്രിയാണു പോൽ എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻ നീ നയിക്കുക നീ നയിക്കുക സാദരം വിഭോ നിൻ പ്രകാശധാര തൂകി നീ നയിക്കുക 2 ഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോ ഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽ എന്റെ മാർഗ്ഗമെന്റെയിഷ്ടമെന്ന പോലെയായ് നിന്റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ... 3 ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ് ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻ എന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ് നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ;- നീ... 4 മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലും നിർജ്ജനം മഹീതലം കടക്കുവോളവും ഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരം നിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ;- നീ... 5 രാത്രിതന്നിരുൾ മറഞ്ഞു പൊൻ പ്രഭാതമായ് വാനവർ പൊഴിച്ചീടുന്ന മന്ദഹാസവും ഏറെയേറെ ഞാൻ കൊതിച്ചു കാത്തിരുന്നൊരാ നല്ലനാളു സ്വാഗതം ഉതിർത്തിടുന്നിതാ;- നീ... 6 ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാൻ അല്ലയെന്റെ അർത്ഥനകൾ നിൻ വരത്തിനായ് എന്റെ പാദമൊന്നു നീ നയിക്കിലെത്രയും എന്റെ മാർഗ്ഗ ദീപമേ എനിക്കു തൃപ്തിയായ്;- നീ...

Related Songs