Marana bheethiyen chuttilum vannaal

Malayalam Hymn

Marana bheethiyen chuttilum vannaal

Marana bheethiyen chuttilum vannaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മരണ ഭീതിയെൻ ചുറ്റിലും വന്നാൽ നാഥനെന്നെ കൈവിടില്ല വാഗ്ദത്തമുണ്ട്‌ ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നും നിന്നെ എന്നും കരം പിടിച്ച് വഴി നടത്തിടും 2 ദർശനത്തിന് അവധി വച്ചാലും സമയമൊന്നും തെറ്റുകില്ല നിശ്ചയം തന്നെ വൈകി എന്നാലും കാത്തിരിക്കണം വരുമത് നിശ്ചയം താമസിക്കില്ല;- 3 യെരീഹോ വീഴുവാൻ സമയമെടുത്തില്ലേ ഏഴുദിനം ചുറ്റി അവർ തളർന്നുപോയില്ല കാഹളം ഊതി ജനം ആർപ്പിട്ടപ്പോൾ അടിസ്ഥാനങ്ങൾ ഇളക്കി ദൈവം മഹത്വമെടുത്തല്ലോ;- 4 ദാവീദു ഗൃഹത്തിന്റെ താക്കോലുള്ളവൻ അവൻ തുറന്നാൽ ആരുമത് അടയ്ക്കുകയില്ലാ അധികാരമുള്ളവൻ മനസ്താപമുള്ളവൻ തലമുറയ്ക്കായ് കരുതിടുന്നോൻ ശക്തനാണല്ലോ;-

Related Songs