Malayalam Hymn
Parayuka parayuka parayuka naam
Parayuka parayuka parayuka naam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പറയുക പറയുക പറയുക നാം
ആശിക്കും അത്ഭുതം പറയുക നാം
ഉറപ്പിക്കുക അതു വിശ്വസിക്ക നാം
യേശുവിൻ നാമത്തിൽ വിശ്വസിക്ക നാം
1 അശുദ്ധികൾ എല്ലാം നീങ്ങിടട്ടെ
വിശുദ്ധിയിൽ നാം എന്നും നിലനിൽക്കട്ടെ;- പറയുക…
2 കൈപ്പിന്റെ വേരുകൾ ഇളകിടട്ടെ
സ്നേഹത്തിൻ ഇഴകൾ ചേർന്നിടട്ടെ;- പറയുക…
3 ചോർച്ചകളെല്ലാം അടഞ്ഞിടട്ടെ
നഷ്ടങ്ങൾ ലാഭമായ് തീർന്നിടട്ടെ;- പറയുക…
4 രോഗത്തിൻ ബന്ധനം അഴിഞ്ഞിടട്ടെ
സമ്പൂർണ്ണ സൗഖ്യം ഉണ്ടായിടട്ടെ;- പറയുക…
5 ശാപത്തിൻ കെട്ടുകൾ തകർന്നിടട്ടെ
അനുഗ്രഹമാരി പെയ്തിടട്ടെ;- പറയുക…
6 ഭാവിയിൻ തടസ്സങ്ങൾ മാറിടട്ടെ
വഴികൾ വിശാലമായ് തീർന്നിടട്ടെ;- പറയുക…
7 പ്രതികൂലങ്ങൾ നമുക്കവസരങ്ങൾ
അത്ഭുതം കാണാനുള്ളവസരങ്ങൾ;- പറയുക…