Yauvanakkara yauvanakkara

Malayalam Hymn

Yauvanakkara yauvanakkara

Yauvanakkara yauvanakkara lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യൗവനക്കാരാ, യൗവനക്കാരാ ഗമിക്കുന്നതെവിടേക്കു നീ (2) തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന് ക്രൂശതിന്മേൽ നിനക്കായി 1 നിനക്കറിയാമോ ഇവനുടെ നാമം യൗവനക്കാരാ, യൗവനക്കാരാ(2) പറഞ്ഞുതരാം ഞാൻ ഇവനുടെ നാമം ഇവനത്രെ ദൈവപുത്രൻ;- 2 നിനക്കറിയാമോ ഇവനേറ്റ പാടുകൾ യൗവനക്കാരാ, യൗവനക്കാരാ(2) അടിയിടി പഴി ദുഷി അനവധിയേറ്റു മുറിവുകളും നിനക്കായി;- 3 നിനക്കറിയാമോ ഇതിനുള്ള കാരണം യൗവനക്കാരാ, യൗവനക്കാരാ(2) നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോ ഇവൻ മരിപ്പാനിടയായ്;- 4 നിനക്കറിയാമോ മറുവിലയെന്തെന്ന് യൗവനക്കാരാ, യൗവനക്കാരാ(2) കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന് നേടുക ആത്മരക്ഷ;- 5 നിനക്കറിയാമോ സമാധാനമെന്തെന്ന് യൗവനക്കാരാ, യൗവനക്കാരാ(2) തരികില്ലീ ലോകം സമാധാനമൊട്ടും ഇവൻ സമാധാനപ്രഭു;-

Related Songs