Malayalam Hymn
Yeshuvinte sneham (Koode ullavan)
Yeshuvinte sneham (Koode ullavan) lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവിന്റെ സ്നേഹം
അതു മാത്രം മതിയെനിക്ക്(4)
ആപത്തിലും ആനന്ദത്തിലും
ആ സ്നേഹം മതിയെനിക്ക് (2)
ആ സ്നേഹം മാത്രം മതിയെനിക്ക്
ആ കൃപ മാത്രം മതിയെനിക്ക് (2)
ആകുല വേളയിൽ ആശ്വാസമേകും നിൻ
സാന്നിദ്ധ്യം മതിയെനിക്ക് (2)
2 എന്റെ രോഗത്തെ തൊടുവാൻ ശക്തനായവൻ
എന്റെ പാപത്തെ നീക്കുവാൻ മതിയായവൻ (2)
കൂടെ ഉള്ളവൻ കൂടെ ഉള്ളവൻ
കരം തന്നു നടത്തുവാൻ കൂടെ ഉള്ളവൻ (2)
(ആ സ്നേഹംമാത്രം...)
3 കാൽവറി ക്രൂശിലെ കരുതൽ ഓർത്താൽ
നടത്തിടുന്നു എന്നെ പുലർത്തിടുന്നു(2)
യേശുവല്ലോ എൻ ആശ്രയം
യേശുവല്ലോ എൻ നല്ല സഖി (2)
(യേശുവിന്റെ സ്നേഹം...)